താളുകള്‍

ഒരു ആത്മീയ തിരിച്ചറിവ്

وما خلقت الجنَ والإنس إلَا ليعبدون 
"ജിന്നുകളേയും മനുഷ്യരെയും എനിക്ക്‌ ഇബാദത്ത് എടുക്കുവാനല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല." എന്നു അല്ലാഹു അനുശാസിച്ചതിന്റെ താല്‍പര്യം , അല്ലാഹു ഹൃദയത്തെ സൃഷ്ടിച്ചു ഈ രാഷ്ട്രത്തെയും സേവകരേയും ശരീരമാകുന്ന വാഹനത്തേയും അതിന്നു നല്‍കിയിട്ടുള്ളത്‌ ഈ ബൂലോകത്തില്‍ നിന്ന് അത്യുല്‍കൃഷ്ടമായ ഒരു ലോകത്തേക്ക്‌ യാത്ര ചെയ്യേണ്ടതീനാലാണ്. ഈ പ്രയോജനകരമായ വസ്തുത നിര്‍വഹിക്കുന്നതിനും അടിമത്വത്തിന്റെ കര്‍ത്തവ്യം നിറവേറ്റുന്നതിനും അതു ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അല്ലാഹുവിന്റെ പ്രതിനിധിയായിക്കൊണ്ട്‌ അവന്റെ സാന്നിതാനത്തെ പരമ ലക്ഷ്യമാക്കിക്കൊണ്ടും പാരത്രിക ലോകം ഉദ്ധിഷ്ട സ്ഥലമായും ഇഹ ലോകം മാര്‍ഗ്ഗമദ്യെയുള്ല താവളമായും ശരീരത്തെ വാഹനമായും കൈ, കാല്‍, മുതലായ അവയവങ്ങളെ സേവകന്മാരായും ബുദ്ധിയെ മന്ത്രിയായും ആഗ്രഹത്തെ ധനം സൂക്ഷിപ്പുകാരനായും കോപത്തെ പോലീസ് അതികാരിയായും പന്ജ്ചെന്ദ്രിയങ്ങളെ വാര്‍ത്താ ശേകരീപ്പുകാരായും പരിഗണിക്കേണ്ടതുണ്ട്. ഈ ദൌത്യവാഹകന്മാരെ ഓരോ പ്രത്യേക സ്ഥലങ്ങളിലെ വൃത്താന്ത ശേകരണക്കാരായീ നിയോകിക്കുകയും അവര്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന വൃത്താന്തങ്ങള്‍ നല്‍കുന്നതിനായി മസ്ഥിഷ്കത്തിന്റെ ഉപരിഭാകത്തിരീക്കുന്ന ഭാവനശക്തിയാകുന്ന തപാല്‍മാസ്റ്രെ ഭാരമെല്‍പിക്കുകയും ചെയ്യണം. തപാല്‍മാസ്റ്റരുടെ അടുക്കല്‍ നിന്ന് ഈ വാര്‍ത്താകുറിപ്പുകള്‍ വാങ്ങി സൂക്ഷിച്ചു കൊള്ലുകയും അവസരം പോലെ അതു മന്ത്രിക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്യുന്നതിന്നായി മസ്ഥിശ്കത്തിന്റെ പിന്‍ഭാഗത്തിരിക്കുന്ന സ്മരണശക്തിയെ കാത്ത് നടത്തിപ്പ്കാരനായി നിയോകിക്കുകയും രാജ്യത്തെ സ്ഥിതിഗതികള്‍ക്കനുസരണമായി മന്ത്രിരാജ്യങ്ങളും ഭരനാധിപന്റെ യാത്രാകാര്യങ്ങളും നോക്കി നടത്തണം. കാമക്രോധാദി സൈന്യങ്ങളില്‍ ഏതെങ്കിലും രാജാവിനെ അതിക്രമിച്ചു അനുസരണക്കേട് കാണിക്കുകയും മാര്‍ഗ്ഗമദ്യെ വെച്ചു കവര്‍ച്ചക്കോരുങ്ങുകയും ചെയ്താല്‍ അതോടു സമരത്തിനൊരുങിക്കോള്ളണം. എന്നാല്‍ അതിന്റെ സല്പഥത്തിലേക്ക് നയിക്കനല്ലാതെ ഉന്‍മൂലനത്തിനൊരുങരുത. കാരണം അവ കൂടാതെ രാജ്യ കാര്യങ്ങള്‍ വേണ്ടവിധം നടക്കുകയില്ല. അതിനാല്‍ മുമ്പിലിരിക്കുന്ന യാത്രയില്‍ അവ വിരൊധികളും കവര്‍ച്ചക്കാരൂമായിത്തിരാതെ സഹായികളും കൂട്ടുകാര്മാകതക്കവിധം അവ ശരിപ്പെടുത്തി നിര്‍ത്തണം. അങ്ങിനെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്നതയാല്‍ അവന്‍ സൌഭാഗ്യവാനായും അനുഗ്രഹത്തിന്റെ കര്‍ത്തവ്യങളേ നിര്‍വഹിക്കുന്നവനയും പരിണാമിക്കും." ...... അധ്യായം ഏഴ്  കീമിയാസആദാ  അല്ലാഹു നമ്മളെ സന്മാര്‍ഗ്ഗത്തിലാക്കുമാറാകട്ടെ   ആമീന്‍ ....

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com